ഇടുക്കി :- സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇടുക്കി ബൈസൺവാലിയിലാണ് സംഭവം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരുടെ സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്.
ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരിക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.