അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് സഞ്ചാരികൾ ഇന്ത്യയിലേക്ക്; ടൂറിസ്റ്റ് വിസ അനുവദിക്കാൻ നടപടി

L


ബീജിംഗ് :- ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വർഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നത്. ജൂലൈ 24 മുതൽ വിസ നൽകുമെന്നാണ് ചൈനയിലെ എംബസി നൽകുന്ന വിവരം. 2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി

Previous Post Next Post