തിരുവനന്തപുരം :- സംസ്ഥാനത്തെ സ്‌കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 'മാ കെയർ സ്റ്റോറുകൾ' നാളെ തുടങ്ങും. വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്‌ടവുമായ ലഘുഭക്ഷണം, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിറ്ററി നാപ്‌കിനുകൾ എന്നിവ സ്‌റ്റോറിലൂടെ വിതരണം ചെയ്യും. മാ സ്‌റ്റോറുകൾ വഴി അധ്യാപകർക്കും മിതമായ നിരക്കിൽ ഉൽപന്നങ്ങൾ ലഭിക്കും.
ആദ്യഘട്ടത്തിൽ കുറഞ്ഞത് 5,000 കുടുംബശ്രീ വനിതകൾക്കു മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂരും കാസർഗോഡും പദ്ധതി വിജയകരമായതിനെ തുടർന്നു എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. നാളെ വൈകിട്ട് 3ന് കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.