പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ ഉരുക്ക് കോട്ടകളിൽ ഒന്നാണ് പള്ളിപ്പറമ്പ് എട്ടാം വാർഡ്. കെ.മുഹമ്മദ് അഷ്‌റഫ് ആണ് നിലവിലെ വാർഡ് മെമ്പർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 298 ബോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് അഷ്റഫ് വിജയിച്ചത്. നിലവിൽ 1426 വോട്ടർമാരാണ് പള്ളിപ്പറമ്പിലുള്ളത്.
ഇത്തവണ UDF സ്ഥാനാർത്ഥി കോൺഗ്രസിലെ ടിന്റു സുനിൽ.കെ, BJP സ്ഥാനാർത്ഥി രതി.എം, LDF സ്വതന്ത്ര സ്ഥാനാർത്ഥിയായ ഹഫ്സത്ത് എ.പി തുടങ്ങിയവരാണ് പള്ളിപ്പറമ്പിൽ നിന്നും ജനവിധി തേടുന്നത്.
സ്ഥാനാർത്ഥികളെ അറിയാം
1. ടിന്റു സുനിൽ.കെ (UDF, കോൺഗ്രസ്സ്)
ചേലേരി സ്വദേശിനിയായ ടിന്റു സുനിൽ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ടായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ചേലേരി മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടാണ്. CDS മെമ്പർ കൂടിയാണ് ടിന്റു സുനിൽ. ശ്യാം സുന്ദർ. ആണ് ടിന്റു സുനിലിന്റെ ഭർത്താവ്. ആയുഷ് സുന്ദർ, ആര്യൻ സുന്ദർ എന്നിവർ മക്കളാണ്.
2.രതി.എം (BJP)
ചേലേരിമുക്ക് സ്വദേശിനിയായ രതി.എം ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സര രംഗത്ത്. ഭർത്താവ് പ്രകാശൻ, അഭിജിത്ത് മകനാണ്.
3. ഹഫ്‌സത്ത് എ.പി (സ്വതന്ത്രൻ)
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറാണ് ഹഫ്സത്ത്. പള്ളിപ്പറമ്പ് വാർഡിൽ മുൻപും മത്സരിച്ചിട്ടുണ്ട്. മുഹമ്മദ് പാഷയാണ് ഭർത്താവ്. അഫ്ഷാദ്, നുസൈഫ ,അജ്മൽ , അജ്നാസ് എന്നിവർ മക്കളാണ്.
