കായച്ചിറ :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുസ്ലീംലീഗിന്റെ സിറ്റിങ് സീറ്റു കളിലൊന്നാണ് ഒൻപതാം വാർഡായ കായച്ചിറ. സമീറ സി.വി ആണ് നിലവിലെ വാർഡ് മെമ്പർ. 138 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമീറ വിജയിച്ചത്. മുൻ തെരഞ്ഞെടുപ്പിൽ മുസ്തഫ (മുത്തു) - നിസാർ എന്നിവർ തമ്മിൽ ഈ വാർഡിൽ കടുത്ത മത്സരമായിരുന്നു നടന്നത്. അന്ന് 25 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിസാർ വിജയിച്ചിരുന്നു. നിലവിൽ 1294 വോട്ടർമാരാണ് കായച്ചിറയിലുള്ളത്.
സ്ഥാനാർത്ഥികളെ അറിയാം
1.യൂസഫ് കെ.വി (UDF, മുസ്ലീംലീഗ്)
ചേലേരി സ്വദേശിയായ യൂസഫ് വർഷങ്ങളായി മുസ്ലീം ലീഗ് കായച്ചിറ ശാഖ പ്രസിഡന്റായി തുടരുന്നു. ചേലേരി മഹല്ല് ജമാഅത്ത് സെക്രട്ടറി, പൂക്കോയ തങ്ങൾ ഹോസ്പിസ് കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. സുബൈദയാണ് ഭാര്യ. ശുഹൈബ, സൈഫുദ്ധീൻ, സുഹൈല, സുഹൈറ എന്നിവർ മക്കളാണ്.
2. വിഷ്ണു പി.പി (LDF, CPIM)
കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് സ്വദേശിയായ വിഷ്ണു DYFI ചേലേരി ലോക്കൽ കമ്മിറ്റി അംഗമാണ്. DYFI മുൻ ബ്ലോക്ക് സെക്രട്ടറി, SFI ജില്ലാ കമ്മറ്റി അംഗം, SN കോളേജ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുല്ലക്കൊടി കോ-ഓപ്പറേറ്റീറീവ് ബേങ്ക് ജീവനക്കാരനാണ്. ഐശ്വര്യയാണ് വിഷ്ണുവിന്റെ ഭാര്യ.
3.സന്തോഷ് (BJP)
BJP ബൂത്ത് കമ്മിറ്റി കൺവീനറാണ് കായച്ചിറ സ്വദേശിയായ സന്തോഷ്. സേവാഭാരതി പ്രവർത്തകനാണ്. രമ്യയാണ് സന്തോഷിന്റെ ഭാര്യ.
