ചേലേരി :- ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചേലേരി മുക്കിൽ സംഘടിപ്പിച്ച പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി കോടിപ്പോയിൽ മുസ്തഫ എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല, ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ജില്ലാ സെക്രട്ടറിമാരായ അഡ്വ: എം.പി മുഹമ്മദലി, ബി.പി അഹ്മദ്, കെ പി സി സി അംഗം അഡ്വ: വി.പി അബ്ദുൽ റഷീദ്, ഡി സി സി സെക്രട്ടറി മുണ്ടേരി ഗംഗാധരൻ, അബൂബക്കർ വായാട്, അബ്ദുൽ ഷുക്കൂർ പരിയാരം, എം അബ്ദുൽ അസീസ്, കെ.പി അബ്ദുൽ മജീദ്, ആറ്റക്കോയ തങ്ങൾ, എം.അനന്തൻ മാസ്റ്റർ, ടി.പി സുമേഷ്, എൻ.വി പ്രേമാനന്ദൻ, ഹംസ മൗലവി പള്ളിപ്പറമ്പ്, അഷ്കർ കണ്ണാടിപറമ്പ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു.
പൊതുയോഗത്തിനു മുന്നോടിയായി ചേലേരി വൈദ്യർകണ്ടി പരിസരത്തിൽ നിന്നും ചേലേരി മുക്കിലേക്ക് മുഴുവൻ സ്ഥാനാർത്ഥികളെയും ആനയിച്ചുള്ള റോഡ്ഷോയും നടന്നു.








