ലിക്ഷിത് ചികിത്സാ സഹായ നിധിയിലേക്ക് മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് സ്വരൂപിച്ച തുക കൈമാറി



മയ്യിൽ :- എസ്.എം.എ ജനിതകരോഗം ബാധിച്ച ലിക്ഷിതിന്റെ ചികിത്സാ സഹായ നിധിയിലേക്ക് മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് സ്വരൂപിച്ച ധനസഹായം കൈമാറി. ചികിത്സാ സഹായ കമ്മറ്റി അംഗങ്ങളായ രവി മാണിക്കോത്ത്, സുരേന്ദ്രൻ മാണിക്കോത്ത്, ഷിബു, സന്തോഷ്.പി.വി. എന്നിവർ തുക ഏറ്റുവാങ്ങി.

രാധാകൃഷ്ണൻ മാണിക്കോത്ത്, ബാബു പണ്ണേരി,  പ്രമോദ്.സി, രാഹുൽ മാണിക്കോത്ത്, രാജു പപ്പാസ്, ഒ.എം അജിത്ത്, എ.കെ രാധാകൃഷ്ണൻ, ആർ.അജയകുമാർ, പി.വി ശരത്, ഷൈജു ചെക്യാട്ട്കാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Previous Post Next Post