മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിൽ സംഘടിപ്പിക്കുന്ന മണിമല മാധവൻ പിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള 20-20 ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിസംബർ 24, 25 തീയ്യതികളിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ലേലത്തിലൂടെ വിളിച്ചെടുത്ത പവർ ഇന്ത്യൻസ്, പവർറൈഡേഴ്സ്, പവർ ബ്ലാസ്റ്റേഴ്സ്, പവർ ടൈഗേഴ്സ് എന്നീ 4 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
നോക്കൗട്ട് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ ലൂസേഴ്സ് ഫൈനൽ, ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളാണ് ഉണ്ടാകുക. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രമോദ്.സി, രാഹുൽ മാണിക്കോത്ത്, രാജു പപ്പാസ്, ഒ.എം അജിത്ത്, എ.കെ രാധാകൃഷ്ണൻ, ആർ.അജയകുമാർ, പി.വി ശരത്, ഷൈജു ചെക്യാട്ട്കാവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
