മലപ്പട്ടം :- അടിച്ചേരി കൃഷ്ണപ്പിള്ള സ്മാരക വായനശാലയിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയം സംഘടിപ്പിച്ചു. മാധവിക്കുട്ടിയുടെ 'നെയ് പായസം എന്ന പുസ്തകം എൻ.കെ അഖില ടീച്ചർ പരിചയപ്പെടുത്തി.
സുമേഷ് കെ.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി സുധാകരൻ, കഥാകൃത്ത് ബഷീർ പെരുവളത്ത് പറമ്പ്, പി.വാസന്തി, കെ.സി സന്തോഷ് എന്നിവർ സംസാരിച്ചു. എ.ലക്ഷ്മണൻ സ്വാഗതവും ലൈബ്രേറിയൻ റീന വി.വി നന്ദിയും പറഞ്ഞു.