പരിയാരത്ത് രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി


പരിയാരം :- പരിയാരം ശ്രീസ്ഥയിൽ  രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്സംഭവം. ശ്രീസ്ഥയിലെ ഗണേഷിൻ്റെ ഭാര്യ ധനജ (30) യാണ് 2 മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരിൽ ആൺകുട്ടിയുടെനില ഗുരുതരമാണ്. 

ഭർതൃവീട്ടുവളപ്പിൽ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ഭർത്താവിൻ്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 


Previous Post Next Post