പറശ്ശിനിറോഡ് :- യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി പറശ്ശിനിറോഡിൽ റോഡരികിലെ പാറ. വര്ഷങ്ങളായി ഇവിടെയുള്ള പാറ അപകടസാധ്യത നിലനിർത്തുകയാണ്. പാറയ്ക്കൊപ്പം മരം വളർന്നു പന്തലിച്ച് താഴെ ഭാഗത്തെ മണ്ണ് ഇടിഞ്ഞു തീരാറായ അവസ്ഥയിലാണ്. ഈ മരം നീക്കം ചെയ്താൽ പാറ ഇളകി വരുമെന്ന സാഹചര്യമാണുള്ളത്. മരത്തിന്റെ വേരിൽ പാറ കുടുങ്ങി നിൽക്കുകയാണ്.
ദിനംപ്രതി നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നു പോകാറുള്ളത്. പറശ്ശിനിയിലേക്ക് പോകുന്നവർ ഉൾപ്പടെയുള്ളവരും കടന്നുപോകുന്ന പ്രധാന റോഡാണിത്. എത്രയും പെട്ടെന്ന് അധികാരികൾ നടപടി സ്വീകരിച്ച് പാറ നീക്കം ചെയ്യണമെന്നും അപകടസാധ്യത ഇല്ലാതാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.