റെയിൻകോട്ട് ധരിച്ചെത്തിയയാൾ പട്ടാപ്പകൽ വീട്ടമ്മയുടെ മാല കവർന്നു


പാലക്കാട് :- ഒറ്റപ്പാലം പാലപ്പുറം അഴിക്കലപ്പറമ്പിൽ പട്ടാപകൽ വയോധികയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു. വെള്ളിപ്പുലാക്കൽ രാധ (76) എന്ന വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് റെയിൻകോട്ട് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന രാധയുടെ മാലയാണ് മോഷ്ടാവ് തട്ടിയെടുത്തത്. 

വയോധിക നിലവിളിച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഴയ ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവർച്ചയ്ക്ക് ശ്രമം നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഒരേ മോഷ്ടാവാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Previous Post Next Post