കൊളച്ചേരി :- ഭാരതീയ ചികിത്സാ വകുപ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്, ആയുഷ് പി എച്ച് സി ആയുർവ്വേദം, ജനകീയ ആരോഗ്യ കേന്ദ്രം പള്ളിപ്പറമ്പ് എന്നിവയുടെ നേതൃത്വത്തിൽ ഉദയ ജ്യോതി സ്വയം സഹായസംഘം പള്ളിപ്പറമ്പ്മുക്ക് സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉദയജ്യോതി ഹാളിൽ വെച്ച് നടക്കും.
പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബിപി, ഷുഗർ, ഹീമോഗ്ലോബിൻ പരിശോധനയും ക്യാമ്പിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9645304902, 9946554161 നമ്പറിൽ ബന്ധപ്പെടുക.