ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എം സുരേന്ദ്രൻ നിര്യാതനായി


പുതിയതെരു :- ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ അലവിൽ കളത്തിൽ കാവിന് സമീപത്തെ ടി.എം സുരേന്ദ്രൻ (75) നിര്യാതനായി. സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്നു. ജൂലൈ 5 ന് അലവിൽ എഫ്.എ.സി.ടിക്ക് സമീപമാണ് അപകടമുണ്ടായത്. തുടർന്ന് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

 ചിറക്കൽ ഗ്രാമപഞ്ചായത്ത് അലവിൽ നോർത്ത് 22-ാം വാർഡ് മെമ്പറാണ്. ചിറക്കൽ മണ്ഡലം മുൻ പ്രസിഡണ്ട്, KSSPA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, അലവിൽ ശ്രീനാരായണ വിലാസം വായനശാല പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്ര ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 

ഭാര്യ : ജ്യോതി
മക്കൾ : സരിത്ത്, വിപിൻ (ചെന്നൈ), 
മരുമകൾ : റീഷ വിപിൻ. 
സംസ്‌കാരം നാളെ ജൂലൈ 12 ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.



Previous Post Next Post