അമിത്ഷാ നാളെ തളിപ്പറമ്പിൽ ; മട്ടന്നൂർ - ചാലോട് - വടുവൻകുളം - മയ്യിൽ - നണിച്ചേരി കടവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം


മയ്യിൽ :- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മട്ടന്നൂർ എയർപോർട്ട് റോഡ് - മട്ടന്നൂർ - ചാലോട് - കൊളോളം - വടുവൻകുളം - മയ്യിൽ - നണിച്ചേരിക്കടവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെചൊവ്വ, താഴെചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ്. തളിപ്പറമ്പിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോവേണ്ടതാണ്.

Previous Post Next Post