കരിങ്കൽക്കുഴി :- വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരിങ്കൽക്കുഴി യൂണിറ്റ് ബാലവേദികളുടെ സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു.
പരിഷത്ത് പ്രവർത്തകനും ഗവേഷണ വിദ്യാർത്ഥിയുമായ ശ്രീബിൻ കടൂർ ക്ലാസ്സ് എടുത്തു. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോമൽ ലതീഷ് സ്വാഗതവും ഇഷാൻ നന്ദിയും പറഞ്ഞു.