മഴ നനഞ്ഞ് കണ്ണൂർ ; ജൂണിൽ കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിൽ


കണ്ണൂർ :- ജൂണിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചതു കണ്ണൂരിൽ. 879.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 989.6 മില്ലിമീറ്റർ മഴ ലഭിച്ചു. 13 ശതമാനമാണു കൂടുതൽ. രണ്ടാം സ്ഥാനം കാസർഗോഡ് ജില്ലയ്ക്കാണ്. 836.7 എംഎം മഴ ലഭിച്ചു. 

കാസർഗോഡ് ഇക്കാലയളവിൽ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. സാധാരണ ജൂൺ മാസത്തിൽ കാസർഗോഡ് ലഭിക്കേണ്ടത് 982.4 എംഎം മഴയാണ്. 15 ശതമാനമാണു കുറവ്. മാഹിയിൽ ലഭിച്ചത് 831.2 എംഎം മഴയാണ്. ഒരു ശതമാനം കൂടുതൽ.

Previous Post Next Post