കർഷക സംഘം ചേലേരി വില്ലേജ് സമ്മേളനം പ്രഭാത് വായനശാലയിൽ നടന്നു


ചേലേരി :- കർഷക സംഘം ചേലേരി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. ചേലേരി പ്രഭാത് വായനശാലയിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സിപി അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി പി.വി ശിവദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം എം.ദാമോദരൻ, കെ.പി സജീവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ രവീന്ദ്രനാഥൻ സ്വാഗതം പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയിൽ ഉൾപ്പെടുത്തുക, കാരയാപ്പ് - വളവിൽ ചേലേരി - എടക്കെ ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയണ കെട്ടി തടയുക, പള്ളിപ്പറമ്പ് - കായിച്ചിറ - ചേലേരി അമ്പലം - എടക്കൈ - ആലിന്കീഴ് -:കണ്ണൂർ എയർപോർട്ട് ലിങ്ക് റോഡ് മെക്കാഡം താർ ചെയ്ത് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 ഭാരവാഹികൾ

പ്രസിഡന്റ് : പ്രകാശൻ.പി

വൈസ് പ്രസിഡന്റ് : പി.രാമകൃഷ്ണൻ, ഷീന ടി.വി 

സെക്രട്ടറി : സന്തോഷ്.പി 

ജോയിൻ സെക്രട്ടറി : സജീവൻ.എം, വിജേഷ്.കെ 

ട്രഷറർ ഒ.വി രാമചന്ദ്രൻ





Previous Post Next Post