മയ്യിൽ:-വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി കവിളിയോട്ട് ചാൽ വായനശാലാ ആൻ്റ് ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. ടി.കെ. സത്യൻ, സി.കെ. പ്രേമരാജൻ, ടി.പ്രദീപൻ, കെ.പി. ചന്ദ്രൻ , ടി.ബാലകൃഷ്ണൻ, സജിത എന്നിവർ പ്രസംഗിച്ചു.