കഴിഞ്ഞ ഹജ് പട്ടികയിൽ ഉൾപ്പെട്ടിട്ടും അവസരം ലഭിക്കാത്തവർക്ക് അടുത്ത തവണ മുൻഗണന


കരിപ്പൂർ :- ഇക്കഴിഞ്ഞ ഹജ്‌ജിന് അപേക്ഷിച്ച് കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെട്ട് അവസരം ലഭിക്കാത്തവർ 2026 ലെ ഹജ്‌ജിന് അപേക്ഷിച്ചാൽ മുൻഗണന. അപേക്ഷിക്കുന്ന സമയത്ത് കഴിഞ്ഞ വർഷത്തെ കവർ നമ്പർ രേഖപ്പെടുത്തണം. പുതുതായി അപേക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷത്തെ കവറിൽ ഉൾപ്പെടാത്ത ആരെയും ഉൾപ്പെടുത്തരുത്. ഈ കാറ്റഗറിയിൽ  അപേക്ഷിക്കുന്നതിന് അർഹരായവർ അപേക്ഷയിൽ ജനറൽ-ബി (WL) എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. 2116 പേർക്കാണ് കഴിഞ്ഞ തവണ അവസരം നഷ്‌ടമായത്. 

Previous Post Next Post