കണ്ണാടിപ്പറമ്പ് :- INL നാറാത്ത് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് എം.വി അബ്ദുള്ള സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സിറാജ് തയ്യിൽ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കല്ലീക്കൽ, മുസ്തഫ കാട്ടാമ്പള്ളി, കെ.സി ഖാദർ, പി.എം അബൂബക്കർ, പി.പി അബ്ദു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കാട്ടാമ്പള്ളി മുസ്തഫ സ്വാഗതവും കെ.മൻസൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
പ്രസിഡന്റ് : എം.വി അബ്ദുള്ള സാഹിബ്
ജനറൽ സെക്രട്ടറി : വഹാബ് കണ്ണാടിപ്പറമ്പ്
ട്രഷറർ : പി.എം അബൂബക്കർ
വർക്കിംഗ് സെക്രട്ടറി : കെ.മൻസൂറിനെയും
വൈസ് പ്രസിഡന്റ്മാർ : കെ.സി ഖാദർ, ആദം നാറാത്ത്
സെക്രട്ടറിമാർ : ഹബീബ് പുല്ലൂപ്പി, അബ്ദുൽ സലാം പാറപ്രം