കുവൈത്ത് സിറ്റി :- കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ 10 മരിച്ച പ്രവാസികൾ മരിച്ചു. മലയാളികളും ഉണ്ടെന്ന് സൂചന. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലായി വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.
മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാദേശികമായ നിര്‍മ്മിച്ച മദ്യം കഴിച്ചാണ് 10 പേര് മരണപ്പെട്ടത്. നിരവധി പേര് ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി 10 പേര് മരണപ്പെട്ടെന്നാണ് വിവരം. മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിർമ്മിച്ചവരെ അറസ്റ്റ് ചെയ്തത്. മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. അനധികൃത മദ്യ നിര്‍മ്മാണം കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകളും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമാണ്.
രണ്ടാഴ്ച മുമ്പ് കുവൈത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, തലസ്ഥാനത്തെ ആറ് റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ നിർമ്മാണ ശാലകളുടെ ശൃംഖല തകർത്തിരുന്നു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഈ ഏകോപിത നീക്കത്തിൽ, പ്രാദേശികമായി നിർമ്മിച്ച മദ്യത്തിന്റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നേപ്പാളി, ഇന്ത്യൻ സ്വദേശികളായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 52 പേർ അറസ്റ്റിലായിരുന്നു.