ഫാസ്ട‌ാഗ് വാർഷികപാസ് ആഗസ്ത് 15 മുതൽ


മുംബൈ :- ദേശീയപാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷികപാസ് ഓഗസ്റ്റ് 15ന് നിലവിൽവരും. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരു വർഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോൾ ഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കിൽ രണ്ടു ട്രിപ്പായാകും പരിഗണിക്കുക.

വാണിജ്യേതര ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വകാര്യ കാർ, ജീപ്പ്, വാൻ എന്നിവയ്ക്കുമാത്രമാകും നേട്ടം. ട്രക്കുകൾ, ടെമ്പോകൾ പോലുള്ളവയ്ക്ക് പാസ് ലഭിക്കില്ല.

Previous Post Next Post