തിരുവനന്തപുരം :- വാണിജ്യ വാഹനങ്ങൾ ഒഴികെയുള്ളവർക്ക് ഈ മാസം 15 മുതൽ ദേശീയപാതയിലെ ടോളിനു പകരം വാർഷിക പാസ് ഉപയോഗിക്കാം. വാണിജ്യ ആവശ്യങ്ങൾക്ക് ഒഴികെയുള്ള കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് 3000 രൂപ അടച്ച് വാർഷിക പാസ് വാങ്ങാം. വാഹനങ്ങൾക്കു ഫാസ്ടാഗ് നിർബന്ധമാണ്. ഇതുണ്ടെങ്കിലേ പാസ് ലഭിക്കൂ. ഇതുപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ 200 തവണ ടോൾ പ്ലാസകളിലൂടെ യാത്ര ചെയ്യാം.
ഒരു വർഷമോ, 200 യാ ത്രകളോ ഏതാണോ ആദ്യം പൂർത്തിയാകുന്നത്, അതോടെ പാസിൻ്റെ കാലാവധി അവസാനിക്കും. നിലവിലെ ചട്ടമനുസരിച്ച് എല്ലാ വർഷവും ഏപ്രിൽ 1 ന് പാസിൻ്റെ നിരക്കിൽ മാറ്റം വരും. രാജ്യത്തെ എല്ലാ ദേശീയപാതകളിലും എക്സസ് വേകളിലും വാർഷിക പാസ് സൗകര്യം ലഭ്യമാകും. ഇതിനായി 2008 ലെ ദേശീയപാത ഫീസ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി.