യാത്രക്കാർ കൂടി ; 5 വർഷത്തിനകം 17,000 കോച്ചുകൾകൂടി നിർമ്മിക്കാനൊരുങ്ങി റെയിൽവെ



കണ്ണൂർ :- അഞ്ചുവർഷത്തിനുള്ളിൽ 17,000 ശീതീകരിക്കാത്ത ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ റെയിൽവേ. ജനറൽ കോച്ചുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണിത്. 2024-25-ൽ വിവിധ ദീർഘദൂര വണ്ടികളിൽ 1,250 ജനറൽ കോച്ചുകൾ റെയിൽവേ ഉപയോഗിച്ചിട്ടുണ്ട്. 2024-25-ൽ ജനറൽ/റിസർവ് ചെയ്യാത്ത കോച്ചുകളിൽ യാത്ര ചെയ്തവരുടെ എണ്ണം 651 കോടിയാണ്. 2023-24-ൽ 609 കോടിയും 2022-23-ൽ 553 കോടിയുമായിരുന്നു. 

നോൺ എസി കോച്ചുകളിൽ യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം 54 ലക്ഷമാണ്. ഇത് മൊത്തം എണ്ണത്തിന്റെ 78 ശതമാനമാണ്. എസി സീറ്റുകൾ 15 ലക്ഷമാണ് -22 ശതമാനം. ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര വണ്ടികളിൽ കഴിഞ്ഞ വർഷം ജനറൽ കോച്ചുകൾ വർധിപ്പിച്ചിരുന്നു. ഈവർഷം 14 ജോഡി വണ്ടികളിൽ കൂട്ടി. ദീർഘദൂര വണ്ടികളിൽ നാല് ജനറൽ കോച്ചുകളാക്കുന്ന ആശയം റെയിൽവേ കൂടുതൽ വണ്ടികളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.

Previous Post Next Post