ചേലേരി :- ചേലേരി എ.യു.പി സ്കൂൾ 1973-80 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'Old Students Association' ൻ്റെ സൗഹൃദസംഗമം സംഘടിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ മജീദ് കെ.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോക്ടർ പി.വി പ്രദീപൻ അധ്യക്ഷത വഹിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠികളെയും, രക്ഷിതാക്കളെയും മൺമറഞ്ഞ ഗുരുനാഥൻമാരെയും പരിപാടിയിൽ അനുസ്മരിച്ചു.
മുൻകാല അധ്യാപകരായ എം.അനന്തൻ മാസ്റ്റർ, എം.അംബുജാക്ഷി ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഇ.കെ അജിത ഗ്രാമപഞ്ചായത്ത് മെമ്പർ, അജിത.എ, ഹെഡ്മിസ്ട്രസ്സ്, ചേലേരി എ.യു.പി സ്ക്കൂൾ എന്നിവർ ആശംസകൾ നേർന്നു. OSAC സെക്രട്ടറി ടി.അരവിന്ദാക്ഷൻ സ്വാഗതംവും ട്രഷറർ പി.എം മോഹൻദാസ് നന്ദിയും പറഞ്ഞു.
ഓണപ്പൂക്കളവും ഉച്ചക്ക് ഓണസദ്യയും ഒരുക്കി. വിനോദപരിപാടികളും ഡാൻസ്, പാട്ട് എന്നിവയും അരങ്ങേറി. കൂട്ടായ്മയുട പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും അംഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്കും മാതൃവിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി സാന്ത്വന - സേവന- സഹായ പ്രവർത്തനങ്ങൾ ചെയ്യാനും തീരുമാനിച്ചു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.