സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന്


തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രദ്ധേയമായ പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഓണക്കാലങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നിട്ടും ആവശ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ കാര്യക്ഷമമായി പ്രവർത്തിച്ചു. ഇത്തവണ ഭക്ഷ്യ വകുപ്പും കോർപറേഷനും നേരത്തേ ഇടപെട്ട് വിലവർധന തടയാൻ നടപടികൾ സ്വീകരിച്ചു. ജീവനക്കാർ മഹാഭൂരിപക്ഷവും പ്രതിസന്ധികൾ മറികടക്കാൻ സജീവമായി ഇടപെടുന്നുണ്ട്.

കാര്യക്ഷമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേത് പോലെ വിപുലമായ പൊതുവിതരണ സംവിധാനമില്ലെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകളിലും സപ്ലൈകോ ഔട്ലെറ്റുകളിലും കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി വെളിച്ചെണ്ണ ഉൾപ്പെടെ എല്ലാ ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ സാധിച്ചത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. 

Previous Post Next Post