മയ്യിൽ :- കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നബിദിന സന്ദേശ മീലാദ് റാലി ആഗസ്ത് 29 വെള്ളിയാഴ്ച നടക്കും .വൈകുന്നേരം 4 മണിക്ക് മയ്യിൽ കമാലിയ്യ കാമ്പസിൽ നിന്ന് ആരംഭിക്കുന്ന റാലി മയ്യിൽ ടൗണിൽ സമാപിക്കും.
സോൺ പരിധിയിലെ പ്രാസ്ഥാനിക പ്രവർത്തകർ, നേതാക്കൾ ,മദ്രസ വിദ്യാർത്ഥികൾ, യുവജനങ്ങൾ റാലിയിൽ അണിനിരക്കും.കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ വൈസ് പ്രസിഡണ്ട് ബഷീർ അർശദി സന്ദേശപ്രഭാഷണം നടത്തും.