സംസ്ഥാനത്ത് മഴ തുടരും ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം :- സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കുന്നു. 

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദ്ദേശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ജൂലൈ അഞ്ചാം തിയതിവരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.



Previous Post Next Post