മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ ആഗസ്ത് 29 വെള്ളിയാഴ്ച ധർമ്മശാലയിലെ മോഡൽ അന്ധവിദ്യാലയത്തിലെ അന്തേവാസികളായ വിദ്യാർത്ഥികളുടേയും ജീവനക്കാരോടുമൊപ്പം ഓണാഘോഷം സംഘടിപ്പിക്കുന്നു.
അന്തേവാസികളുടെ കല്യപരിപാടികൾ, ഓണസദ്യ, സൗജന്യ സേവനം നടത്തുന്ന ജീവനക്കാർക്കുള്ള ഓണക്കിറ്റ് നൽകൽ, സ്വന്തമായി മുൻകയ്യെടുത്ത് സ്കൂൾ സ്ഥാപിച്ച് അന്ധരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്കൂൾ പ്രിൻസിപ്പൽ മയ്യിൽ സ്വദേശിയായ സി.വി നാരായണൻ മാസ്റ്ററെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടക്കും.