പാമ്പുരുത്തി :- പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ രവീന്ദ്രൻ മാസ്റ്ററും സ്കൂൾ ഹെഡ്മിസ്ട്രേസ് ഗീത ടീച്ചറും ചേർന്ന് സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തി.
തുടർന്ന് വിവിധ പരിപാടികളും യുദ്ധ വിരുദ്ധ റാലിയും നടന്നു. സ്കൂൾ SRG കൺവീനർ കെ.പി ഇബ്രാഹിം മാഷ് യുദ്ധ വിരുദ്ധ സന്ദേശം നൽകി. സീനിയർ അധ്യാപകരായ സന്ധ്യ ടീച്ചർ, മുസമ്മിൽ മാഷ്, ജിതിൻ മാഷ്, ഹർഷ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.