കണ്ണൂർ-മസ്‌കറ്റ് സർവീസ് അവസാനിപ്പിച്ച് ഇൻഡിഗോ
മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ - മസ്‌കറ്റ് സർവീസ് അവസാനിപ്പിച്ചു. സീസൺ സർവീസായി കഴിഞ്ഞ വർഷം മേയിലാണ് ഇൻഡിഗോ മസ്കത്ത് സർവീസ് തുടങ്ങിയത്. കഴിഞ്ഞ യാഴ്ച സർവീസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ നിന്നു പിൻവലിച്ചിരുന്നു. 25ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കു റീഫണ്ടും നൽകി.