സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ശുചിത്വ പ്രോജക്ടുകൾക്ക് പ്രത്യേക പുരസ്‌കാരം


പാലക്കാട് :- കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ശുചിത്വം സംബന്ധിച്ചുള്ള മികച്ച പ്രോജക്ടുകൾക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുമെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്കൂൾ ശാസ്ത്രോത്സവങ്ങളെ ശാസ്ത്ര പ്രചാരണത്തിന്റെയും ബോധ വൽക്കരണത്തിന്റെയും ഉപാധിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ശാസ്ത്രമേളയിൽ നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മേള വീക്ഷിക്കുന്നതിനായി പല കമ്പനികളും താൽപര്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മുഴുവൻ കമ്പനികളുടെയും പ്രതിനിധികളെ മേളയിലേക്കു ക്ഷണിക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post