ചേലേരി :- തളിപ്പറമ്പ് നിയോജകമണ്ഡലം കോൺഗ്രസ്സ് സേവാദൾ പ്രസിഡണ്ടായി ഷംസു കൂളിയാൽ ചുമതലയേറ്റു. ചേലേരി യുപി സ്കൂളിൽ നടന്ന ചടങ്ങിൽ
KPCC മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. എം കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. സേവാദൾ കണ്ണൂർ ജില്ലാ പ്രസിഡണ്ട് മധു എരമം മുഖ്യാതിഥിയായി.
ഡി സി സി സെസെക്രട്ടറി നൗഷാദ് ബ്ലാത്തൂർബ്ലോക്ക് പ്രഡിഡന്റ് ശശീന്ദ്രൻ, കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് സുമേഷ് ടി.പി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, സേവാദൾ കണ്ണൂർ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്, സേവാദൾ ജില്ലാ വൈസ് പ്രസിഡണ്ട് നാരായണൻ കണ്ണാടിപ്പറമ്പ്, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സന്ധ്യ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, ടിന്റു സുനിൽ, ശ്രീധരൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രേമാനന്ദൻ, ബാലസുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവീൺ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.