ഓണാഘോഷം അതിരുവിട്ടു ; സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ച വാഹനങ്ങൾ പോലീസ് പിടികൂടി


ഇരിട്ടി :-  വിദ്യാർത്ഥികളുടെ ഓണാഘോഷം പരിധി വിട്ടതോടെ കാക്കയങ്ങാട് പോലീസ് വിദ്യാർത്ഥികൾ ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്തു. മനുഷ്യജീവന് ഭീഷണിയാകുന്ന വിധം ലൈസൻസ് ഇല്ലാതെയും വിദ്യാർത്ഥികളെ കുത്തിനിറച്ചും ഓടിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്. കാക്കയങ്ങാട് പാലാ, തില്ലങ്കേരി കാവുംപടി സ്കൂൾ വിദ്യാർത്ഥികളാണ് പുത്തൻ കാറുകളുമായി സ്കൂളിൽ എത്തി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധം വാഹനം ഓടിച്ചത്. 

മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ. വി. ദിനേശ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവുമാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. സ്വിഫ്റ്റ്, ഫൊർച്യൂണർ, ബലേനോ, ബി എം ഡബ്ല്യൂ, സുസുകി എന്നീ ന്യൂ ജൻ കാറുകളാണ് കസ്റ്റഡിയിൽ എടുത്തത്. വാഹന ഉടമകളെയും രക്ഷിതാക്കളെയും സ്റ്റേഷനിൽ എത്തിച്ചാൽ മാത്രമേ വാഹനങ്ങൾ തിരിച്ചു നൽകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.


Previous Post Next Post