സപര്യ സാംസ്കാരിക സമിതി കേരളം പ്രഭാഷക കീർത്തി - രാമായണ കവിത പുരസ്കാര സമർപ്പണവും നടത്തി


കമ്പിൽ :- സപര്യ സാംസ്കാരിക സമിതി കേരളയുടെ സമാദരണം പരിപാടി കൊളച്ചേരി പഞ്ചായത്ത്‌ സാംസ്കാരിക നിലയത്തിൽ നടന്നു.  സപര്യ സംസ്ഥാന വർക്കിഗ് പ്രസിഡണ്ട് ആനന്ദകൃഷ്ണൻ എടച്ചേരി അധ്യക്ഷത വഹിച്ചു. പ്രഭാഷക കീർത്തി പുരസ്കാരം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് പത്മശ്രീ SRD പ്രസാദ് നൽകി ആദരിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഫലകവും 11111 രൂപയും, പ്രശസ്തിപത്രവും ജീവിതരേഖയും അടങ്ങിയതാണ് പുരസ്കാരം.

രാമായണ കവിതാ പുരസ്കാര ജേതാക്കളായ ഡോ: ഗീത കാവാലം (കൊല്ലം) ചന്ദ്രൻ മുട്ടത്ത് ( കാസർഗോഡ്) എന്നിവർക്കും , പ്രത്യേക ജൂറി പുരസ്കാരം നേടിയ രമാ പിഷാരടി (ബാംഗ്ലൂർ)ശിവപ്രസാദ് (കൊല്ലം)പ്രകാശൻ കരിവെള്ളൂർ (കണ്ണൂർ ) ജയകൃഷ്ണൻ മാടമന (കാസർകോട്) ഉണ്ണികൃഷ്ണൻ അരീക്കത്ത് (തൃശ്ശൂർ) സുനിൽകുമാർ (കണ്ണൂർ)എന്നിവർക്ക് പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ രാമായണ പുരസ്കാര സമർപ്പണം നടത്തി. 

ഡോ: മുരളി മോഹനൻ കെ.വി മുഖ്യാതിഥിയായി. സുകുമാരൻ പെരിയച്ചൂർ പുരസ്കാരപരിചയം നടത്തി. പ്രേമചന്ദ്രൻ ചോമ്പാല മംഗള പത്രം വായിച്ചു. രാധാകൃഷ്ണൻ മണിക്കോത്ത് ആശിർവാദ ഭാഷണം നടത്തി. സി.പി ചന്ദ്രൻ, രാജൻ അഴീക്കോടൻ, അനിൽകുമാർ കണ്ണാടിപറമ്പ്, രാജേഷ് പാലങ്ങാട്ട്, ജയകൃഷ്ണൻ മാടമന, അജിത്ത് പാട്യം, രാജാമണി കുഞ്ഞിമംഗലം, നാരായണൻ തലവിൽ, സീത പി.പി ,അമൃത എംഎം എന്നിവർ ആശംസ പ്രസംഗം നടത്തി.തുടർന്ന് പുരസ്കാര ജേതാക്കൾ മറുമൊഴി നടത്തി. ശ്രീകുമാർ കോറോത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അനിൽകുമാർ പട്ടേന സ്വാഗതവും കുഞ്ഞപ്പൻ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

Previous Post Next Post