ചേലേരി :- ജന്മാഷ്ടമിയോടനുബന്ധിച്ച് നിവേദിത ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയുടെ സ്വാഗതസംഘം ചേലേരിയിലെ ഹരിതകർമ്മ സേനാംഗങ്ങൾ ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു.
ഈശാനമംഗലം സങ്കൽപ്പ് ഐഎഎസ് അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹരീന്ദ്രൻ ചേലേരി അധ്യക്ഷത വഹിച്ചു. സജീവൻ മാസ്റ്റർ സംസാരിച്ചു. സപ്തംബർ 14 ന് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപടികളുടേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ ശോഭയാത്ര സംഘടിപ്പിക്കും.