പള്ളിപ്പറമ്പ:- കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് ,മർകസുൽ ഇർശാദിയ്യ സീ ക്യു പ്രീ സ്കൂൾ, കൗകബുൽ ഹുദാ മദ്റസയും സംയുക്തമായി സംഘടിപ്പിക്കുന്ന നബി സ്നേഹ വിളംബര റാലിയോട് അനുബന്ധിച്ച് മഹബ്ബ രണ്ടാമത് എഡിഷൻ ഹുബ്ബുൽ ഹബീബ് പ്രഥമ പദ്ധതി മഹബ്ബ സ്ട്രീറ്റ് പള്ളിപ്പറമ്പ് ഓ ഖാലിദ് വായന ശാല പരിസരത്ത് നടത്തി.
ഹാഫിള് മിസ്അബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി സാബിർ വികെയുടെ അധ്യക്ഷതയിൽ അബ്ദുൽ ഹഖ് ഹുമൈദി സന്ദേശ പ്രഭാഷണം നടത്തി.മദ്ഹ് ഗാനം,നശീദ, സംസ്ഥാന സാഹിത്യോത്സവ് പ്രതിഭ ഇബ്രാഹിം പാലത്തുംകരയുടെ മനോഹരമായ ചിത്രംവരയും നടത്തി. ഓഗസ്റ്റ് 28 വ്യാഴം വൈകുന്നേരം നബി സ്നേഹ വിളംബര റാലി നടക്കും.