കണ്ണൂരിൽ ഗവണ്മെന്റ് റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ സീലിങ് തകർന്നു വീണു
കണ്ണൂർ :- കണ്ണൂർ ഗവണ്മെന്റ് റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ സീലിങ് തകർന്നു വീണു. ഭാഗ്യവശാൽ അപകടസമയം ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ് ഈ ഹാളിലായിരുന്നു നടത്താനിരുന്നതെന്ന് വിവരം. സീലിങ് ഇടിഞ്ഞുവീണതിനെ തുടർന്ന് സൗണ്ട് സിസ്റ്റം, പ്രൊജക്‌ടർ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു.