സ്കൂൾ കലോത്സവത്തിൽ വായന മത്സരയിനമാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി


തിരുവനന്തപുരം :- കുട്ടികളിൽ പത്രവായന ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂ‌ൾ കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട മത്സരയിനം ഉൾപ്പെടുത്തുന്നതു പരിഗണനയിലെന്നു മന്ത്രി വി.ശിവൻകുട്ടി. 

സ്‌കൂളുകളിൽ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അധ്യാപകർക്കു പരിശീലനം നൽകുന്നതിനൊപ്പം കൈപ്പുസ്ത‌കവും തയാറാക്കും. പത്ര-പുസ്‌തക വായനയ്ക്ക് അടുത്ത അധ്യയനവർഷം മുതൽ കുട്ടികൾക്കു മാർക്ക് നൽകാനാണു തീരുമാനം. ഇതിനായി ആഴ്‌ചയിൽ ഒരു പീരിയഡ് നീക്കിവയ്ക്കുമെന്നും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

Previous Post Next Post