കണ്ണൂർ :- 2025 ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ജൂലൈ 25ന് ആരംഭിച്ച പരിശോധന ഒരു മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി സജ്ജീകരിച്ച 21 കേന്ദ്രങ്ങളില്‍ വച്ചാണ് പരിശോധന നടത്തിയത്.