കസവ് സാരിയുടുത്ത്, മുല്ലപ്പൂ ചൂടി കേരളീയ തനിമയോടെ 'ഡാവിഞ്ചിയുടെ മൊണാലിസ' ; ഓണം ക്യാമ്പയിൻ ആകർഷകമാക്കി ടൂറിസം വകുപ്പ്


തിരുവനന്തപുരം :- കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ വനിതയായി മൊണാലിസ. കേരള ടൂറിസത്തിന്റെ ഓണം ക്യാമ്പയിനിൻ്റെ ഭാഗമായാണ് ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചിട്ടുള്ളത്. കേരള ടൂറിസത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ ഐ) രൂപകൽപ്പന ചെയ്‌ത ചിത്രം ഉൾപ്പെട്ട കാമ്പയിൻ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണക്കാലത്തെ വരവേറ്റു കൊണ്ടുള്ളതാണ് കേരള ടൂറിസത്തിന്റെ കാമ്പയിൻ.

ഐക്യത്തിന്റെ നാടായ കേരളത്തിലേക്ക് ഓണക്കാലം ആഘോഷിക്കാൻ വിനോദസഞ്ചാരികളെ കാമ്പയിനിലൂടെ ക്ഷണിക്കുന്നു. ഓണാഘോഷത്തിൽ പങ്കുചേരാനും കേരളത്തിലെ ടൂറിസം ആകർഷണങ്ങളും ഡെസ്റ്റിനേഷനുകളും ആസ്വദിക്കാനുമുള്ള അവസരമാണ് ഓണക്കാലത്ത് സഞ്ചാരികൾക്ക് കൈവരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഓണം തലമുറകളുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിൻ്റെയും വീണ്ടെടുപ്പായി ആഘോഷിക്കപ്പെടുന്നുവെന്ന് കാമ്പയിൻ ഓർമ്മിപ്പിക്കുന്നു. കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം സർവ്വകാല റെക്കോർഡിലാണ്. ഇതിനൊപ്പം വിദേശ സഞ്ചാരികളുടെ എണ്ണവും ക്രമാനുഗതമായി വർധിക്കുന്നുണ്ട്. ലോകപ്രശസ്തമായ മൊണാലിസ ചിത്രത്തെ കേരളീയചാരുതയിൽ അവതരിപ്പിക്കുന്നതിലൂടെ  വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനാകും.

കേരള ടൂറിസത്തിൻ്റെ സോഷ്യൽ മീഡിയ കാമ്പയിനുകൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നത് പതിവാണ്. ഈയിടെ തിരുവനന്തപുരത്ത് എത്തിയ ഇംഗ്ലണ്ടിന്റെ എഫ്-35 ബി വിമാനത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് വൈറലായിരുന്നു. മൊണാലിസ ചിത്രം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. . ആഗസ്റ്റ് 21 നാണ് കേരള ടൂറിസം പേജിൽ മൊണാലിസ ചിത്രം ഓണം കാമ്പയിനായി പോസ്റ്റ് ചെയ്ത്. യഥാർഥ മോണാലിസ ചിത്രത്തിന് ഈ ദിവസവുമായി ബന്ധമുണ്ട്. പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് 1911 ആഗസ്റ്റ് 21 നാണ് മൊണാലിസ ചിത്രം കളവുപോയത്. രണ്ടുവർഷം കഴിഞ്ഞ് തിരികെ ലഭിക്കുകയും ചെയ.

Previous Post Next Post