പിറ്റ് ലൈൻ നവീകരണം ; കണ്ണൂർ എക്സ‌്പ്രസ് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും


ബെംഗളൂരു :- കെഎസ്ആർ ബെംഗളൂരു സ്‌റ്റേഷനിൽ പിറ്റ് ലൈൻ നവീകരണം നടക്കുന്നതിനാൽ ഇവിടെ നിന്ന് ആരംഭിക്കുന്ന എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ‌്പ്രസ് ട്രെയിനുകൾ 16 മുതൽ 2026 ജനുവരി 16 വരെ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും പുറപ്പെടുന്നത്.

എറണാകുളം- കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678) നാളെ മുതൽ ജനുവരി 15 വരെ കർമലാരാം വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും. മംഗളൂരു വഴിയുള്ള കണ്ണൂർ-കെഎസ്‌ആർ ബെംഗളൂരു എക്‌സ്പ്രസ് (16512) നാളെ മു തൽ ജനുവരി 15 വരെ യശ്വന്തപുര, ഹെബ്ബാൾ, ബാനസവാടി വഴി രാവിലെ 7.45ന് ബയ്യപ്പനഹള്ളി ടെർമിനലിലെത്തും.

Previous Post Next Post