കുറ്റ്യാട്ടൂർ:-കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് സാഹിത്യ വേദിയുടെ പ്രഥമ സെക്രട്ടറിയും ഇരിക്കൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ കൺവീനറും പ്രമുഖ സഹകാരിയും എഴുത്തുകാരനുമായിരുന്ന സി.വി.രാഘവൻ നമ്പ്യാരുടെ ഫോട്ടോ അനാഛാദനം അനുസ്മരണ പ്രഭാഷണവും നടത്തി.
ഇ.പി.ആർ.വേശാല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് കെ.വി.യശോദ ടീച്ചർ, കെ.പി.വിജയൻ നമ്പ്യാർ, വി.രമാദേവി ടീച്ചർ, സി.വി.രത്നവല്ലി ടീച്ചർ, പി.പി.രവീന്ദ്രൻ മാസ്റ്റർ, കെ.കേശവൻ മാസ്റ്റർ, കെ .കെ.ചന്ദ്രൻ മാസ്റ്റർ, മുകുന്ദൻ പുത്തലത്ത്, കെ.കെ.സുരേന്ദ്രൻ, എം.ജെ.ജ്യോതിഷ്, കെ.വി.സരസ്വതി ടീച്ചർ, പി.കുട്ടികൃഷ്ണൻ, പി.കെ.രാധാമോഹൻ, കെ.രാജൻ, വി.വി .ബാലകൃഷ്ണൻ മാസ്റ്റർ, കെ.ഉമാവതി, ബാബു അരിയേരി തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
ചടങ്ങിൽ സെക്രട്ടറി കെ.വി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോയിൻറ് സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു