കയരളം ഗോപാലൻ പീടികയിൽ CPM - BJP സംഘർഷം ; രണ്ടുപേർക്ക് പരിക്ക്


മയ്യിൽ :- കയരളം ഗോപാലൻ പീടികയിൽ സിപിഎം-ബിജെപി സംഘർഷം. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. രക്ഷാബന്ധൻ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

രക്ഷാബന്ധൻ പരിപാടി നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ആർഎസ്എസ് കണ്ണൂർ ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് എ.വി രജിത്ത്, മുല്ലക്കൊടി മണ്ഡൽ കാര്യവാഹ് സുനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 19 സിപിഎം പ്രവർത്തകർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

Previous Post Next Post