KEWSA വാർഷിക സമ്മേളനം സംഘടിപ്പിച്ചു


മയ്യിൽ :- കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസർസ് അസോസിയേഷൻ KEWSA വാർഷിക സമ്മേളനം നടത്തി. മയ്യിൽ യൂണിറ്റ് പ്രസിഡണ്ട് കെ.കെ സഹജന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ പി.വി രാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ കെ.എം മാത്യു മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി പി.പി ഷിബു സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എൻ.വി സോജു പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ഖജാൻജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ജില്ലാ വൈസ് പ്രസിഡന്റ്‌ രതീഷ് അനുമോദിച്ചു. സുനിൽ കുമാർ.പി, ജിജേഷ് കെ.കെ, വിജേഷ്.യു, വിജേഷ്.എ, അജയകുമാർ, മഹേഷ്‌.കെ, മാധ്യമ പ്രവർത്തകൻ ഹരിദാസ് എന്നിവർ സംസാരിച്ചു.




Previous Post Next Post