KSSPU മയ്യിൽ ബ്ലോക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു


മയ്യിൽ :- സംസ്ഥാന വ്യാപകമായി കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് തലങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മയ്യിൽ ബ്ലോക്കിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. 2024 മുതൽ നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, സ്റ്റാട്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തിയത്. 

ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി വനജാക്ഷി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സി.സി.കെ ജനാർദ്ദനൻ നമ്യാർ, സി.രാമകൃഷ്ണൻ മാസ്റ്റർ, മയ്യിൽ യൂണിറ്റ് പ്രസിഡന്റ് കെ.നാരായണൻ മാസ്റ്റർ, കുറ്റ്യാട്ടൂർ യൂണിറ്റ് പ്രസിഡന്റ് എം.ജനാർദനൻ മാസ്റ്റർ, മയ്യിൽ യൂണിറ്റ് സെക്രട്ടറി പി.വി രാജേന്ദ്രൻ, മലപ്പട്ടം യൂനിറ്റ് സെക്രട്ടറി പി.പി ബാലകൃഷ്ണൻ, ബ്ലോക്ക് കമ്മറ്റി അംഗം ബാലൻ.പി മുണ്ടോട്ട്, കുറ്റ്യാട്ടൂർ യൂണിറ്റ് സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി പി.പി അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.




Previous Post Next Post