കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ NSS കരയോഗത്തിന്റെ ഓഫീസ് നിർമ്മാണത്തിനായി കുറ്റിയടിക്കൽ കർമ്മം നടന്നു. തുപ്പൻചാൽ സ്കൂളിന് പിറക് വശത്ത് രാംദാസ് കണ്ണോത്ത് സൗജന്യമായി നൽകിയ 4.5 സെൻ്റ് സ്ഥലത്താണ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. കരുണൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങ് നടന്നു. കരയോഗം പ്രസിഡൻ്റ് സുജാത കെ.കെ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ ഭരണസമിതിയംഗം ടി.വി രാധാകൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായി. മുതിർന്ന മെമ്പർമാരായ എം.വി കുഞ്ഞിരാമൻ നമ്പ്യാർ, ബാലൻ നമ്പ്യാർ (മയ്യിൽ കരയോഗം) ബാലകൃഷ്ണൻ.വി, രാജേഷ് സി.ആർ, സജി എ.കെ, മോഹനൻ സി.കെ, രവീന്ദ്രൻ കെ.കെ, ശശീന്ദ്രൻ പി.വി, അരവിന്ദ് ചപ്പാരത്ത് തുടങ്ങി 30 ൽപരം മെമ്പർമാർ പങ്കെടുത്തു.