കമ്പിൽ :- ജീവകാരുണ്യ സേവന മേഖലയിൽ കൊളച്ചേരി, കുറ്റ്യാട്ടൂർ, മയ്യിൽ,നാറാത്ത് പഞ്ചായത്തുകളിലെ കിടപ്പിലായ നിസ്സഹായരായ നൂറുകണക്കിന് രോഗികളെ കക്ഷി- രാഷ്ട്രീയ ജാതി മതഭേദമന്യേ വീടുകളിലെത്തി ആവശ്യമായ എല്ലാവിധ മെഡിക്കൽ സപ്പോർട്ടും പരിചരണവും നൽകി വരുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് PTH മൂന്നാം വാർഷികാഘോഷങ്ങൾക്ക് ആഗസ്റ്റ് 31ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടി ലത്വീഫിയ കോൺഫറൻസ് ഹാളിൽ തുടക്കമാവും. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപൊയിലിന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.
ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയേഴ്സ് മീറ്റ്, മെഡിക്കൽ ക്യാമ്പുകൾ, കുടുംബസംഗമം, അനുമോദനം തുടങ്ങി വിവിധ പരിപാടികൾ നടക്കും. വാർഷികാഘോഷ സമാപന സമ്മേളനം സെപ്റ്റംബർ പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച മൂന്നുമണിക്ക് കാട്ടാമ്പള്ളി കൈരളി ഹെരിറ്റേജിൽ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മോട്ടിവേറ്റർ പി എം എ ഗഫൂർ പ്രഭാഷണം നടത്തും. മറ്റു പ്രമുഖരും സംബന്ധിക്കുമെന്ന് പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഭാരവാഹികൾ അറിയിച്ചു.