മയ്യിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സെപ്റ്റംബർ 14 ന്


മയ്യിൽ :- മയ്യിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 14 ന് ഞായറാഴ്ച നടക്കുന്ന മഹാശോഭായാത്ര പവർ ലിഫ്റ്റിംഗ് പഞ്ചഗുസ്തി താരം ജാനശ്രീ രതീഷ് ഉദ്ഘാടനം ചെയ്യും. യുവ പ്രഭാഷകൻ സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ പ്രഭാഷണം നടത്തും. 

വൈകുന്നേരം 3 മണിക്ക് എട്ടാംമൈൽ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നും കൃഷ്ണ വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ഗോപികാനൃത്തം, വാദ്യമേളങ്ങൾ എന്നിവയോടെ ആരംഭിക്കുന്ന ശോഭായാത്ര മയ്യിൽ പട്ടണം വഴി ചെക്യാട്ട്കാവ് ശ്രീധർമ്മശാസ്താ - വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.



Previous Post Next Post